മുസ്‌ലിംലീഗ് നിൽപ്പുസമരം നടത്തി.

Wednesday, 30 Jun, 2021  ANOOB NOCHIMA

ചെർപ്പുളശ്ശേരി : കോവിഡ് വാക്സിൻ ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനം രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ചിലർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ച് മുസ്‌ലിംലീഗ് മുനിസിപ്പൽ കമ്മിറ്റി ചെർപ്പുളശ്ശേരിയിൽ നിൽപ്പുസമരം നടത്തി. മുസ്‌ലിംലീഗ് ജില്ലാസെക്രട്ടറി കെ.കെ.എ. അസീസ് ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് പാലക്കൽ വാപ്പുട്ടി അധ്യക്ഷനായി.