ഡിജിറ്റൽ ലൈബ്രറിപദ്ധതി എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്‌കൂളിൽ തുടങ്ങി.

Wednesday, 30 Jun, 2021   PM JAFFAR

എടത്തനാട്ടുകര : സ്‌കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻപഠനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആറ്് ലക്ഷം രൂപയുടെ ഡിജിറ്റൽ ലൈബ്രറിപദ്ധതി എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്‌കൂളിൽ തുടങ്ങി. ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്‌ഘാടനവും ടാബ്‌ലെറ്റുകളുടെ ഒന്നാംഘട്ട വിതരണവും എൻ. ഷംസുദ്ദീൻ എം.എൽ.എ. നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത അധ്യക്ഷയായി. പ്രിൻസിപ്പൽ കെ.കെ. രാജ് കുമാർ, ജില്ലാപഞ്ചായത്ത് അംഗം മെഹർബാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. ഷാനവാസ്, മണികണ്ഠൻ, അലനല്ലൂർ ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്‌സൺ ലൈല ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.