കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ റിട്ടയഡ് അദ്ധ്യാപകന്റെ കൈതാങ്ങ്.

Wednesday, 23 Jun, 2021   PM JAFFAR

കാട്ടുമുണ്ട : കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ റിട്ടയഡ് അദ്ധ്യാപകന്റെ കൈതാങ്ങ്. കാട്ടുമുണ്ട യു.പി സ്ക്കൂളിൽ നിന്നും റിട്ടയഡ് ഹെഡ്മാസ്റ്റർ കൂവക്കൽ സിറിയഖ് മാഷാണ് തന്റെ വള്ളി കെട്ടിലുള്ള  5 ഏക്കർ കപ്പ നാട്ടിലെ മുഴുവൻ പാവപ്പെട്ട വീട്ടിലേക്കും എത്തിക്കാൻ മനസ്സ് കാണിച്ചത് സുഹൃത്തും പരതമ്മൽ യുപി സ്കൂളിലെ അദ്ധ്യാപകനുമായ ഷാജു ജോസഫാണ് ഇതിന് നേതൃത്വം നൽകിയത്. വടപുറം യു.ഡി.എഫ് പ്രവർത്തകരായ തങ്കയത്ത് അബൂബക്കർ, ശരീഖ് കറുത്തേടത്ത് സക്കീർ ഹുസൈൻ, ഷൗക്കത്ത് ഹക്കീം മിഖ്ദാദ്, അൻവർ എന്നിവർ നേത്രത്വം നൽകി. മുമ്പും പല പ്രാവശ്യം ഇദ്ദേഹം നാട്ടുകാർക്ക് സൗജന്യമായി  കപ്പ വിതരണം ചെയ്തിരുന്നു. അദ്ധ്യാപന സമയത്തും നല്ലൊരു കർഷകനായും നാട്ടുകാർക്ക് മാതൃകയാണ് സിറിയ്ക്ക് മാഷ്.