കേരള സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി.

Wednesday, 02 Jun, 2021   PM JAFFAR

പട്ടിക്കാട് : കേരള സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പെരിന്തൽമണ്ണ ബ്ലോക്ക് കമ്മിറ്റി വെട്ടത്തൂർ പി.എച്ച്.സിയിലേക്ക് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി. കെ.എസ്.എസ്.പി.യു. ഭാരവാഹികളിൽനിന്ന് മെഡിക്കൽ ഓഫീസർ ഡോ. ഷബ്‌ന പർവീൻ ഉപകരണങ്ങൾ ഏറ്റുവാങ്ങി. വെട്ടത്തൂർ യൂണിറ്റ് പ്രസിഡന്റ് പി.വി. മോഹൻകുമാർ, സെക്രട്ടറി എം. രാജൻ, ട്രഷറർ കാരാടൻ മുഹമ്മദ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീജിത്ത്, പ്രിൻസ് എന്നിവർ പങ്കെടുത്തു.