രണ്ടായിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് കണക്കാക്കുന്ന നന്നങ്ങാടികൾ കണ്ടെത്തി.

Tuesday, 29 Jun, 2021   HARITHA SONU

മങ്കട : അരിപ്ര ഇല്ലത്തുപറമ്പിൽ രണ്ടായിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് കണക്കാക്കുന്ന നന്നങ്ങാടികൾ കണ്ടെത്തി. അരിപ്രയിലെ ഒരു കുടുംബത്തിന്റെ കൈവശമുള്ള ഭൂമിയിൽ കൃഷി ആവശ്യത്തിന് എസ്‌കവേറ്റർ  ഉപയോഗിച്ച്‌ ഭൂമി പാകപ്പെടുത്തുമ്പോഴാണ് നന്നങ്ങാടികൾ  കണ്ടെത്തിയത്. മഹാശിലായുഗത്തിലെ മനുഷ്യർ മരിച്ചവരെ അടക്കം ചെയ്യാൻ ഉപയേഗിച്ചിരുന്ന മണ്ണിൽതീർത്ത വലിയ കുടങ്ങളാണ്‌ നന്നങ്ങാടികൾ.