എസ്എഫ്ഐ മൊബൈൽ ഫോൺ ചലഞ്ചിന് തുടക്കമായി.

Sunday, 20 Jun, 2021   HARITHA SONU

മലപ്പുറം : വിദ്യാർഥികൾക്ക്‌ ഓൺലൈൻ പഠനസൗകര്യം ഒരുക്കാൻ ജില്ലയിൽ എസ്എഫ്ഐ മൊബൈൽ ഫോൺ ചലഞ്ചിന് തുടക്കമായി. മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ഇ അഫ്‌സലിന്‌ മൊബൈൽ ഫോൺ നൽകി ഉദ്‌ഘാടനംചെയ്‌തു. ശ്യാംജിത്ത്‌, ഷിനി എന്നിവർ പങ്കെടുത്തു. ലോക്ഡൗൺ മൂലം ഓൺലൈൻ വിദ്യാഭ്യാസ സൗകര്യങ്ങൾക്ക്‌ പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാൻ കഴിഞ്ഞ വർഷം നടത്തിയ ‘ഫസ്റ്റ് ബെൽ’ ടിവി ചലഞ്ചിന്റെ തുടർച്ചയായാണ്‌ പുതിയ പദ്ധതി. ഫസ്റ്റ്ബെൽ ഹെൽപ്‌ലൈൻ മിഷൻ–2 എന്ന പേരിലുള്ള ക്യാമ്പയിനിലേക്ക്‌ നിരവധി പേരാണ്‌ മൊബൈൽ നൽകുന്നത്‌.