ഡി.വൈ.എഫ്.ഐ. ധർണ നടത്തി.

Monday, 28 Jun, 2021   HARITHA SONU

കൊണ്ടോട്ടി : ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാകാര്യാലയത്തിന് മുന്നിൽ ധർണ നടത്തി. താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം തുടങ്ങണമെന്നും ലക്ഷങ്ങൾ ചെലവാക്കി വാങ്ങിയ ഉപകരണങ്ങൾ നശിക്കുമ്പോഴും നടപടി സ്വീകരിക്കാത്ത നഗരസഭയും എം.എൽ.എയും അനാസ്ഥ വെടിയണമെന്നും ആവശ്യപ്പെട്ടായിരുന്നു ധർണ.ജില്ലാ വൈസ് പ്രസിഡന്റ് ഇ സുർജിത്ത് ഉദ്ഘാടനംചെയ്തു. വി. അഖിൽ അധ്യക്ഷത വഹിച്ചു. എം. സലാഹ്, ശിഹാബ് കോട്ട, ഷഫീഖ് എന്നിവർ പ്രസംഗിച്ചു.