കടൽക്ഷോഭത്തിൽ കുരിയാടിയിൽ റോഡ് തകർന്ന ഭാഗത്ത് കല്ലിട്ട് തുടങ്ങി.

Saturday, 26 Jun, 2021  ANOOB NOCHIMA

വടകര : കടൽക്ഷോഭത്തിൽ കുരിയാടിയിൽ റോഡ് തകർന്ന ഭാഗത്ത് കല്ലിട്ട് തുടങ്ങി. ഒരുമാസം മുൻപേ ടൗട്ടേ ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ കടലാക്രമണത്തിലാണ് കുരിയാടി ക്ഷേത്രത്തിനുസമീപമുള്ള റോഡ് തകർന്നത്. ഇത് നാട്ടുകാർ താത്കാലികമായി സംരക്ഷിച്ചിരുന്നെങ്കിലും ഏതാനും ദിവസം മുമ്പുണ്ടായ കടൽക്ഷോഭത്തിൽ വീണ്ടും നശിച്ചു. ഇവിടെ കടൽഭിത്തി കെട്ടാൻ കല്ലിറക്കിയിട്ടും പണിതുടങ്ങാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു.