പാതയോരത്തെ അനധികൃത മരംമുറിക്കെതിരേ സംഘം രാമനാട്ടുകര സംരക്ഷണവലയം തീർത്തു.

Wednesday, 30 Jun, 2021   HARITHA SONU

രാമനാട്ടുകര : പാതയോരത്തെ അനധികൃത മരംമുറിക്കെതിരേ സംഘം രാമനാട്ടുകര സംരക്ഷണവലയം തീർത്തു. രാമനാട്ടുകര അങ്ങാടിയിലെ ഓടനിർമാണത്തിന്റെ ഭാഗമായി പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്തെ മരം മുറിക്കാൻ ശ്രമിച്ചിരുന്നു. അനുമതിപത്രം കാണിക്കാനാവശ്യപ്പെട്ടപ്പോൾ അങ്ങനെയൊന്നില്ലെന്ന് ബോധ്യപ്പെട്ടു. അതോടെ മരംമുറിക്കുന്നത് പരിസ്ഥിതിപ്രവർത്തകർ തടഞ്ഞു. കരുത്തുള്ള മരം മുകളിലെ ഒരു വേരറ്റതിന്റെ പേരിൽ വെട്ടിയൊഴിവാക്കാൻ ശ്രമിക്കുകയാണ്. ആവശ്യമായ പരിചരണം കൊടുത്താൽ വൃക്ഷം ഇനിയുമൊരുപാടുകാലം തണൽ വിരിക്കുമെന്നും സംഘം രാമനാട്ടുകര പ്രവർത്തകർ പറഞ്ഞു. മരത്തിനുചുവട്ടിൽ ‘രാമനാട്ടുകരയെ സംരക്ഷിക്കുക, മരങ്ങളെ സംരക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തി നടത്തിയ സംരക്ഷണവലയം പരിസ്ഥിതിപ്രവർത്തകനും വനശ്രീ പുരസ്കാരജേതാവുമായ സി.ബി. സത്യൻ ഉദ്ഘാടനം ചെയ്തു. പി. ദിലീപ് അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി പി.സുരേന്ദ്രൻ, ജലീൽ ചാലിൽ, ഷിനോദ് ഓട്ടുപാറ, കരിപ്പാത്ത് രാമചന്ദ്രൻ, മോഹൻദാസ് സിനാർ എന്നിവർ സംസാരിച്ചു.