മഹാത്മാഗാന്ധിയുടെ 75-ാം രക്തസാക്ഷി ദിനത്തിൽ വർഗീയ വിരുദ്ധ പ്രതിജ്ഞയും സംഗമവും നടത്തി.

Saturday, 29 Jan, 2022   P M JAFFAR

നാദാപുരം : മഹാത്മാഗാന്ധിയുടെ  75-ാം രക്തസാക്ഷി ദിനത്തിൻറെ ഭാഗമായി നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലാച്ചിയിൽ വർഗീയ വിരുദ്ധ പ്രതിജ്ഞയും സംഗമവും നടത്തി. കെപിസിസി മുൻ എക്സിക്യൂട്ടീവ് മെമ്പർ സി വി കുഞ്ഞികൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മണ്ഡലം പ്രസിഡന്റെ അഡ്വ.കെ എം രഘുനാഥ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റെ അഡ്വ. എ സജീവൻ, വത്സല കുമാരി ടീച്ചർ, വി.വി. റിനീഷ്എന്നിവർ സംസാരിച്ചു.