കർഷകസമരത്തിന് ഐക്യദാർഢ്യം.

Wednesday, 30 Jun, 2021  

മൊകേരി : രാജ്യത്തെ കർഷകർ നടത്തുന്ന സഹനസമരത്തിനുമുന്നിൽ മോദി സർക്കാരിന് അടിയറവ് പറയേണ്ടിവരുമെന്ന് സംയുക്ത കർഷകസമിതി സംസ്ഥാന ചെയർമാനും സി.പി.ഐ. സംസ്ഥാന അസി. സെക്രട്ടറിയുമായ സത്യൻ മൊകേരി. ഇടത് കർഷകസഘടനകൾ മൊകേരി പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷിയെ കോർപ്പറേറ്റ് വത്കരിക്കുന്നതിനാണ് പുതിയ കർഷകനിയമത്തിനെതിരേയുള്ള പ്രക്ഷോഭം കരിനിയമങ്ങൾ ഉപയോഗിച്ച് കേന്ദ്രസർക്കാർ വേട്ടയാടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പി. നാണു അധ്യക്ഷനായി. സി. നാരായണൻ, കെ. ശശീന്ദ്രൻ, കെ. ഗനീഷ്, എ. സന്തോഷ്, കെ.പി. ശ്രീധരൻ എന്നിവർ സംസാരിച്ചു.