ശുചീകരണ തൊഴിലാളികൾ ധർണ നടത്തി.

Tuesday, 22 Jun, 2021  ANOOB NOCHIMA

കോഴിക്കോട് : നഗരശുചീകരണ തൊഴിലാളികളുടെ ശമ്പളം, പെൻഷൻ എന്നിവ പരിഷ്കരിച്ച് ഉത്തരവിറക്കുക, തൊഴിലാളികൾക്ക് കോവിഡ് കാലത്ത് പ്രത്യേക ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി.) കോർപ്പറേഷൻ ഓഫീസിന് മുമ്പിൽ ധർണ നടത്തി. സംസ്ഥാനപ്രസിഡന്റ് കെ.ജി. പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. വി.ടി. ഗോപാലൻ, സി. സുബ്രഹ്മണ്യൻ, ടി.വി. ബാബു, മഹേശ്വരി എന്നിവർ സംസാരിച്ചു.