നടപ്പാലം ഈ മാസം അവസാനത്തോടെ തുറന്നുകൊടുക്കും.

Friday, 09 Oct, 2020   HARITHA SONU

കോഴിക്കോട്‌ : മൊഫ്യൂസിൽ  ബസ്‌സ്റ്റാൻഡിന് സമീപം നിർമിക്കുന്ന  നടപ്പാലം ഈ മാസം അവസാനത്തോടെ പണി പൂർത്തീകരിച്ച‌്  തുറന്നുകൊടുക്കും. നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ‌്. കൈവരികൾക്ക‌് രണ്ട‌് ഭാഗത്തുമായി ഗ്ലാസ‌് പതിക്കൽ, മേൽക്കൂര, എസ‌്കലേറ്റർ ഘടിപ്പിക്കൽ എന്നിവയുടെ അവസാന ഘട്ട മിനുക്കുപണികളാണ‌് ഇപ്പോൾ പുരോഗമിക്കുന്നത‌്. ലിഫ‌്റ്റും എസ‌്കലേറ്ററുമടക്കം ആധുനിക സംവിധാനങ്ങളോടെയാണ‌് പുതിയ സ്റ്റാൻഡിന്റെ പടിഞ്ഞാറുഭാഗത്ത്‌  ‌ നടപ്പാലം നിർമിച്ചത‌്. 

പൂർണമായും യന്ത്രവൽക്കൃത സംവിധാനങ്ങളോടെയുള്ള  ആദ്യത്തെ നടപ്പാലമാണ‌ിത‌്. ഒന്നര വർഷംമുമ്പ് തുടങ്ങിയ നിർമാണ പ്രവർത്തനം കോവിഡ‌് തുടക്ക സമയങ്ങളിലുണ്ടായ പ്രതിസന്ധി മൂലമാണ‌് വൈകിയത‌്. ചൈനയിൽനിന്നുള്ള എസ‌്കലേറ്റർ ലഭ്യമായിരുന്നില്ല. നിയന്ത്രണങ്ങളിൽ അയവുവന്നതോടെ മൂന്നുമാസങ്ങൾക്കുശേഷമാണ‌്  എസ‌്കലേറ്റർ ലഭിച്ചത‌്. കണ്ടെയിൻമെന്റ‌് സോൺ പ്രശ‌്നങ്ങൾ പലപ്പോഴായി തടസ്സമാവുന്നതും പ്രതിസന്ധി ഉണ്ടാക്കുന്നു. നിലവിൽ തൊഴിലാളികളുമായി ബന്ധപ്പെട്ട പാചകക്കാര‌ന‌് കോവിഡ‌് സ്ഥിരീകരിച്ചതിനാൽ മറ്റുള്ളവർ നിരീക്ഷണത്തിൽ പോയിരിക്കുകയാണ‌്. എങ്കിലും പരമാവധി പരിശ്രമിച്ച‌് ഈ മാസം അവസാനം നിർമാണം പൂർത്തീകരിക്കാനാണ‌് തീരുമാനം.