‘ബ്ലൂ ഇക്കോണമിപോളിസി’ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ മത്സ്യത്തൊഴിലാളി ഫെഡറേഷൻ.

Friday, 18 Jun, 2021  ANOOB NOCHIMA

ബേപ്പൂർ : ആഴക്കടൽ മത്സ്യസമ്പത്ത്‌ ചൂഷണംചെയ്യാൻ അനുവദിച്ചുകൊടുക്കുമ്പോൾ വിദേശ കോർപ്പറേറ്റുകൾക്കുള്ള ‘ബ്ലൂ ഇക്കോണമിപോളിസി’ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി.)നേതൃത്വത്തിൽ ധർണ നടത്തി. എ.ഐ.ടി.യു.സി. നേതാവ്‌ പി. പീതാംബരൻ ഉദ്‌ഘാടനം ചെയ്തു. ഫെഡറേഷൻ പ്രസിഡന്റ്‌ കെ.വി. അഹമ്മദ്‌കോയ അധ്യക്ഷത വഹിച്ചു. ഷബീർഅലി, എം.കുട്ടി, ഷെഫീക്ക്‌, ജലീൽ, ജംഷീർ, നസീർ, ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു.