സംയുക്ത കർഷക സമിതികളുടെ നേതൃത്വത്തിൽ  പ്രതിഷേധസമരം നടത്തി.

Wednesday, 30 Jun, 2021   PM JAFFAR

തലനാട് : രാജ്യത്തിന്റെ ജനാധിപത്യത്തെ ചവിട്ടിമെതിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 46-ാം വാർഷികദിനത്തിൽ സംയുക്ത കർഷക സമിതികളുടെ നേതൃത്വത്തിൽ  പ്രതിഷേധസമരം നടത്തി. തലനാട് പോസ്റ്റ് ഓഫീസിന് മുന്നിൽ സേവ് അഗ്രികൾച്ചർ, സേവ് ഡെമോക്രസി എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധം നടത്തിയത്. കർഷകസംഘം തലനാട് പഞ്ചായത്ത് അംഗം എ.കെ.വിനോജ് കർഷകപ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. സി.പി.എം. തലനാട് ലോക്കൽ സെക്രട്ടറി രാജേന്ദ്രപ്രസാദ്, പി.എസ്.ബാബു, സലിം യാക്കിരിയിൽ, സുനിൽകുമാർ, റോബിൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.