കെ.എസ്.ടി.എ. സ്ത്രീധന പീഡനങ്ങൾക്കെതിരേ പ്രതിഷേധജ്വാല നടത്തി.

Tuesday, 29 Jun, 2021   PM JAFFAR

പൂഞ്ഞാർ : കെ.എസ്.ടി.എ. ഈരാറ്റുപേട്ട സബ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വർധിച്ചുവരുന്ന സ്ത്രീധന പീഡനങ്ങൾക്കെതിരേ പ്രതിഷേധജ്വാല നടത്തി. പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ. വനിത കൺവീനർ ലക്ഷ്മിപ്രിയ അധ്യക്ഷത വഹിച്ചു.
ജില്ല വൈസ് പ്രസിഡന്റ് ഷേർളി ചാക്കോ, ജില്ലാ കമ്മിറ്റി അംഗം സജിമോൾ, വനിതാ സബ് കമ്മിറ്റി അഗം ഷൈലജ, ആര്യ വിജയൻ, ത്രേസ്യാമ്മ എന്നിവർ പ്രസംഗിച്ചു.