പഠനോപകരണങ്ങളുടെ വിതരണം നടത്തി.

Tuesday, 29 Jun, 2021   PM JAFFAR

കോടിമത : കോൺഗ്രസ് 29-ാം വാർഡ് കോടിമത മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങളുടെ വിതരണം നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ എൻ.ജയചന്ദ്രൻ ഡി.സി.സി. വൈസ് പ്രസിഡന്റ് മോഹനൻ നായർ, ജില്ലാ പഞ്ചായത്തിൽ അംഗം പി.കെ.വൈശാഖ്, യൂത്ത് കോൺഗ്രസ് നേതാവ് ശരത് കോടിമത, കോൺഗ്രസ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.