ഓക്‌സിജൻ പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയായി.

Friday, 25 Jun, 2021   HARITHA SONU

പാലാ : ജനറൽ ആശുപത്രിയിൽ പ്രധാനമന്ത്രിയുടെ ക്ഷേമഫണ്ടിലൂടെ അനുവദിച്ച ഓക്‌സിജൻ പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയായി. പ്ലാന്റിന്റെ ട്രയൽ റൺ നടത്തി. ട്രയൽ റണ്ണിന്റെ സ്വിച്ച് ഓൺ കർമ്മം തോമസ് ചാഴികാടൻ എം.പി. നിർവഹിച്ചു. ഒരാഴ്ചയ്ക്കകം ഉത്പാദനം തുടങ്ങുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മിനിറ്റിൽ 1000 ലിറ്റർ ഉത്പാദനശേഷിയുള്ള പ്ലാന്റാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.വായുവിൽനിന്നു വേർതിരിച്ചെടുന്ന ഓക്‌സിജൻ 95ശതമാനം വരെ ശുദ്ധിയിൽ ലഭ്യമാകും.60-ൽ പരം വെന്റിലേറററുകൾക്കും 190-ൽ പരം ബെഡ് ഓക്‌സിജൻ പോയിന്റുകൾക്കും 30-ൽ പരം ഹൈ ഫ്‌ളോ ഓക്‌സിജൻ യൂണിറ്റുകൾക്കും ഒരേ സമയം ആവശ്യത്തിന് ഓക്‌സിജൻ ലഭ്യമാകും. ഡിഫൻസ് റിസർച്ച് ആൻഡ്‌ ഡെവലപ്പ്‌മെന്റ് ഓർഗനൈസേഷന്റെ ലൈഫ് സയൻസ് വിഭാഗമായ ബയോ എൻജിനീയറിങ് ആൻഡ്‌ ഇലക്‌ട്രോ മെഡിക്കൽ ലബോറട്ടറിയുടെ സാങ്കേതികവിദ്യയിൽ വികസിപ്പിച്ചതാണിത്.