എരുമംഗലം വളവിൽ ക്രാഷ് ബാരിയർ ഇല്ലാത്തത് അപകടങ്ങൾക്കിടയാക്കുന്നു.

Wednesday, 23 Jun, 2021   HARITHA SONU

പിഴക് : മാനത്തൂർ-മണിയാക്കുംപാറ-കരിങ്കുന്നം റോഡിൽ എരുമംഗലം വളവിൽ ക്രാഷ് ബാരിയർ ഇല്ലാത്തത് അപകടങ്ങൾക്കിടയാക്കുന്നു. കരിങ്കുന്നം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഈ ഭാഗത്ത് കൊടും വളവും ഇറക്കവും മൂലം നിയന്ത്രണംവിട്ട് അപകടത്തിൽ പെടുന്നു. നൂറ് കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന ഈ റോഡിൽ അപകട സൂചന നൽകുന്ന സൈൻബോർഡു സ്ഥാപിക്കാത്തതും അപകടങ്ങൾക്കിടയാക്കുന്നു. ബുധനാഴ്ചയും ഇവിടെ വാൻ അപകടത്തിൽപ്പെട്ടു. കഴിഞ്ഞദിവസം ബൈക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. മിക്ക ദിവസങ്ങളിലും അപകടമുണ്ടാകുന്നുണ്ട് .ഇവിടെ ക്രാഷ് ബാരിയർ സ്ഥാപിക്കുവാൻ പൊതുമരാമത്ത് അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പിഴക് ഗ്രാമവികസനസമിതി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ്‌ അഡ്വ. ആന്റണി ഞാവള്ളി അധ്യക്ഷതവഹിച്ചു.