പൂയപ്പള്ളി പോലീസ്‌ സ്റ്റേഷനിൽ ഫുഡ് ബാങ്ക് സ്ഥാപിച്ചു.

Thursday, 01 Jul, 2021  ANOOB NOCHIMA

ഓയൂർ : പൂയപ്പള്ളി ഗവ. ഹൈസ്കൂളിലെ എസ്.പി.സി.പയനിയർ കേഡറ്റുകൾ ലയൺസ് ക്ലബ്ബിന്റെ സഹായത്തോടെ പൂയപ്പള്ളി പോലീസ്‌ സ്റ്റേഷനിൽ ഫുഡ് ബാങ്ക് സ്ഥാപിച്ചു. എസ്.പി.സി.യുടെ ഒരു വയറൂട്ടാം പദ്ധതിയുടെ ഭാഗമായിട്ടാണ് ഫുഡ് ബാങ്ക് സ്ഥാപിച്ചത്. വിശക്കുന്നവർക്ക് ഒരുനേരത്തെ ഭക്ഷണപ്പൊതി എടുക്കാവുന്ന രീതിയിലാണ് ഫുഡ്ബാങ്ക് തയ്യാറാക്കിയിരിക്കുന്നത്. കൊല്ലം റൂറൽ അഡീഷണൽ എസ്‌.പി. എസ്.ബിജുമോൻ ഉദ്ഘാടനം  നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെസി റോയ്, വൈസ് പ്രസിഡന്റ്‌ എം.വിശ്വനാഥപിള്ള, രാജു ചാവടി, എം.ബി.പ്രകാശ്, ബിന്ദു, എഴുകോൺ എസ്.എച്ച്.ഒ. ജെ.ചന്ദ്രബാബു, പൂയപ്പള്ളി സബ് ഇൻസ്പെക്ടർ ഗോപീചന്ദ്രൻ, രാജീവ്‌ ടി., പൂയപ്പള്ളി ലയൺസ്‌ ക്ലബ്ബ് പ്രസിഡന്റ് കൊച്ചുമോൻ തോമസ്, സെക്രട്ടറി ബോസ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.