കോവിഡ് മുന്നണിപ്പോരാളികളായ ആംബുലൻസ് ഡ്രൈവർമാരെയും ശ്മശാനം ജീവനക്കാരെയും ആദരിച്ചു.

Tuesday, 29 Jun, 2021   PM JAFFAR

കൊല്ലം : കോവിഡ് മുന്നണിപ്പോരാളികളായ ആംബുലൻസ് ഡ്രൈവർമാരെയും ശ്മശാനം ജീവനക്കാരെയും ബേക്കേഴ്സ് അസോസിയേഷന്റെയും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെയും നന്മ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ പോലീസ് ക്ലബ്ബിൽ നടന്ന ചടങ്ങ് കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ടി.നാരായണൻ ഉദ്‌ഘാടനം ചെയ്തു.

ബേക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ എ.ദായിമുദീൻ അധ്യക്ഷത വഹിച്ചു. ക്രൈംബ്രാഞ്ച് എ.സി.പി. ഇ.പി.റെജി, എസ്.പി.സി. അസിസ്റ്റന്റ് നോഡൽ ഓഫീസർ അനിൽകുമാർ പി., പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജിജു സി.നായർ, ബേക്കേഴ്സ് അസോസിയേഷൻ ഭാരവാഹികളായ നിഷാദ് മൂലക്കട, പി.രാജീവ്, അനിൽകുമാർ, ഷണ്മുഖരാജ്, സക്കീർ ഹുസൈൻ, ജി.പി.നായർ, സബീർ എന്നിവർ പങ്കെടുത്തു. ബുധനാഴ്ച കരുനാഗപ്പള്ളി താലൂക്ക്‌ ആശുപത്രിയിലും ജൂലായ്‌ ഒന്നിന് പാരിപ്പള്ളി മെഡിക്കൽ കോളേജിലും ആദരിക്കൽ ചടങ്ങുകൾ നടത്തുമെന്ന് ബേക്കേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അജി ചന്ദ്രൻ അറിയിച്ചു.