ഇന്ധനവിലവർധന: ഐ.എൻ.ടി.യു.സി. പ്രതിഷേധിച്ചു.

Tuesday, 29 Jun, 2021   PM JAFFAR


കൊല്ലം : ജില്ലയിൽ പെട്രോളിന് വില 100 രൂപ എത്തിയതിനാൽ മോദി-പിണറായി സെഞ്ച്വറി കൂട്ടുകെട്ടിനെ പ്രതീകാത്മകമായി അഭിനന്ദിച്ചുകൊണ്ട് ജില്ലാ ഓട്ടോ, ടാക്സി ആൻഡ് ഹെവി വർക്കേഴ്സ് കോൺഗ്രസി(ഐ.എൻ.ടി.യു.സി.)ന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ഡി.സി.സി. പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ഡി.ഗീതാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി, ജി.ചന്ദ്രൻ, രഞ്ജിത്ത് കലുങ്കുമുഖം, ജഗന്നാഥൻ പള്ളിത്തോട്ടം, ഷാജഹാൻ പാലക്കൽ, സച്ചു യേശുദാസ്, നിസാം മുളങ്കാടകം, സൂരജ് ബാബു, നിഷിൻ സാംസൺ തുടങ്ങിയവർ സംസാരിച്ചു.