കോവിഡ് ആയുർവേദ പ്രതിരോധ കിറ്റ് വിതരണം നടത്തി.

Wednesday, 23 Jun, 2021   HARITHA SONU

അഞ്ചാലുംമൂട് : കൊല്ലം ജില്ലാപഞ്ചായത്തിന്റെ കോവിഡ് ആയുർവേദ പ്രതിരോധ കിറ്റ് വിതരണം തൃക്കരുവ ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ നടത്തി. ജില്ലാപഞ്ചായത്ത് അംഗം ബി.ജയന്തി കിറ്റ് മെഡിക്കൽ ഓഫീസർ ഡോ. രാജിവിശ്വനാഥിന് നൽകി ഉദ്ഘാടനം ചെയ്തു. സരസ്വതീരാമചന്ദ്രൻ, സുലഭ, സലീന ഷാഹുൽ, അജ്മീൻ കരുവ, രതീഷ്, സുജിത്ത് എ., ദിവ്യ ഷിബു, ബീനാരാമചന്ദ്രൻ, ജോയി തുടങ്ങിയവർ സംബന്ധിച്ചു.