എൽഡിഎഫ് കൺവൻഷൻ ചേർന്നു.

Wednesday, 18 Nov, 2020   HARITHA SONU

കൊല്ലം : കോർപറേഷനിലെ തിരുമുല്ലവാരം ഡിവിഷൻ എൽഡിഎഫ് കൺവൻഷൻ ചേർന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ എൻ ബാലഗോപാൽ  ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠൻനായർ അധ്യക്ഷനായി. ടി ജി ഷാജി സ്വാഗതം പറഞ്ഞു. സിപിഐ എം ഏരിയ സെക്രട്ടറി എ എം ഇഖ്ബാൽ, സിപിഐ മണ്ഡലം  സെക്രട്ടറി എ  രാജീവ്, കെഎംഎംഎൽ മുൻ എംഡി കെ രാഘവൻ, ഡോ. ശ്രീകുമാർ, ഡിവിഷൻ സെക്രട്ടറി എം വിശ്വനാഥൻ, കവിയും ചിത്രകാരനുമായ ആനയടി പ്രസാദ്, സ്ഥാനാർഥി യു പവിത്ര എന്നിവർ സംസാരിച്ചു.