കോയിക്കൽ-മംഗലശ്ശേരി റോഡിന്റെ പുനർനിർമാണം തുടങ്ങി.

Monday, 19 Oct, 2020   HARITHA SONU

കോയിക്കൽ : കൊല്ലം കോർപ്പറേഷനിൽ ഉൾപ്പെടുന്ന കോയിക്കൽ-മംഗലശ്ശേരി റോഡിന്റെ പുനർനിർമാണം തിങ്കളാഴ്ച തുടങ്ങി. ഈ റോഡ് തകർന്നിട്ട് പതിറ്റാണ്ടുകളായി. 26.30 ലക്ഷം രൂപ ചെലവിലാണ് റോഡ് പുനർനിർമിക്കുന്നതെന്ന് ഡിവിഷൻ കൗൺസിലർ മീനുലാൽ പറഞ്ഞു. മേയർ ഹണി ബഞ്ചമിൻ മുൻകൈയെടുത്താണ് ഫണ്ട് അനുവദിച്ചതെന്ന് മീനുലാൽ അറിയിച്ചു.