ആരോഗ്യപ്രവർത്തകർക്കു നേരേയുള്ള കൈയേറ്റം അത്യന്തം അപലപനീയമാണെന്ന് കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ.

Saturday, 19 Jun, 2021  ANOOB NOCHIMA

കൊല്ലം : ആരോഗ്യപ്രവർത്തകർക്കു നേരേയുള്ള കൈയേറ്റം അത്യന്തം അപലപനീയമാണെന്ന് കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി. രാജ്യവ്യാപകമായി നടന്ന പ്രതിഷേധസമര പരിപാടിയുടെ ഭാഗമായി കൊല്ലത്തും ഡോക്ടർമാർ സമരം നടത്തി. രാജ്യവ്യാപകമായി ഐ.എം.എ. നടത്തിയ പ്രതിഷേധസമരത്തിന് കൊല്ലം കെ.ജി.എം.ഒ.എ. പൂർണ പിന്തുണ നൽകി. മാവേലിക്കര സംഭവത്തിൽ കുറ്റവാളിയെ അറസ്റ്റ്‌ ചെയ്യുന്നതുവരെ ശക്തമായ സമരപരിപാടികളുമായി കെ.ജി.എം.ഒ.എ. സമരരംഗത്തുണ്ടാകുമെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ. റീന എൻ.ആർ., സെക്രട്ടറി ഡോ. രോഹൻരാജ് ആർ. എന്നിവർ അറിയിച്ചു.