തിരുവിതാംകൂർ സാധുജന പരിപാലന സംഘം ഭക്ഷ്യധാന്യക്കിറ്റുവിതരണം നടത്തി.

Saturday, 26 Jun, 2021   PM JAFFAR

വടക്കുംതല : തിരുവിതാംകൂർ സാധുജന പരിപാലന സംഘം പന്മന ഉപസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ ഹെൽപ്പ് ഡെസ്ക് തുടങ്ങി. ഭക്ഷ്യധാന്യക്കിറ്റുവിതരണവും നടത്തി. ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് അംബിയിൽ പ്രകാശ് അധ്യക്ഷത വഹിച്ചു. കോവിഡ് പ്രതിരോധ െവാളന്റിയർമാർക്ക് റെഡ്ക്രോസ് ജില്ലാ ചെയർമാൻ ഡോ. മാത്യു ജോൺ സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി കെ.സി.അനിൽകുമാർ, ടി.ഭാസ്കരൻ, രവി ചെങ്ങഴത്ത്, വിജയൻ നായർ, കെ.ജി.വിശ്വംഭരൻ, സന്തോഷ് എസ്., ശൂരനാട് അനിൽകുമാർ, ശ്രീകല തുടങ്ങിയവർ പ്രസംഗിച്ചു.