എ.ഐ.വൈ.എഫ്. ജനജാഗ്രതാസദസ്സ് സംഘടിപ്പിച്ചു.

Wednesday, 30 Jun, 2021   PM JAFFAR

ചാത്തന്നൂർ : സ്ത്രീധനത്തിനും ആഡംബര വിവാഹത്തിനുമെതിരേ വിവാഹമാണ് വിൽപ്പനയല്ല എന്ന മുദ്രാവാക്യമുയർത്തി എ.ഐ.വൈ.എഫ്. ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനജാഗ്രതാസദസ്സ് സംഘടിപ്പിച്ചു. ജി.എസ്.ജയലാൽ എം.എൽ.എ. സദസ്സ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ എച്ച്.ഹരീഷ് അധ്യക്ഷത വഹിച്ചു. സി.പി.ഐ. മണ്ഡലം സെക്രട്ടേറിയറ്റംഗം ബി.സുദർശനൻ, നോബൽ ബാബു, ജെസ്സി റോയ്, ഷാജി ദാസ്, സുരേഷ് ജേക്കബ്, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. സുനിൽ പൂയപ്പള്ളി, സുജിത്, രതീഷ് രാജ്, അജേഷ് അനന്ദു, അജിൻ എന്നിവർ ജനജാഗ്രതാസദസ്സിന് നേതൃത്വം നൽകി.