യൂത്ത് കോൺഗ്രസ് ഭക്ഷ്യക്കിറ്റുകൾ നൽകി.

Monday, 28 Jun, 2021   HARITHA SONU

ചെർക്കള : കോവിഡ് വ്യാപന ഭീതിയെത്തുടർന്നുള്ള അടച്ചിടലിൽ പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് യൂത്ത് കോൺഗ്രസ് പൈക്ക യൂണിറ്റ് ഭക്ഷ്യക്കിറ്റുകൾ നൽകി. ഡി.സി.സി. ജനറൽ സെക്രട്ടറി സി.വി.ജെയിംസ് ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് അജ്മൽ കല്ലായം അധ്യക്ഷനായിരുന്നു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.അബൂബക്കർ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ബി.എ.ഇസ്മായിൽ, ഖാൻ പൈക്ക, മൊയ്തീൻകുഞ്ഞി പൈക്ക, എം.ഭവാനി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദീപക് യാദവ്, കെ.കുഞ്ഞികൃഷ്ണൻ നായർ, ഷാഫി ചൂരിപ്പള്ളം, ഇ.ശാന്തകുമാരി, കെ.ആർ.മണിചന്ദ്ര കുമാരി എന്നിവർ സംസാരിച്ചു. യൂത്ത് കെയർ ജേഴ്‌സി ദീപക് യാദവ് പ്രകാശനംചെയ്തു.