വിദ്യാർഥികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിന് എസ്.എഫ്.ഐ.

Wednesday, 30 Jun, 2021   HARITHA SONU

കുണ്ടംകുഴി : കണ്ണൂർ സർവകലാശാലയുടെ പരീക്ഷ നടക്കുന്ന കേന്ദ്രങ്ങളിലേക്ക് വിദ്യാർഥികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിന് എസ്.എഫ്.ഐ. ബേഡകം ഏരിയാ കമ്മിറ്റി വാഹനസൗകര്യം ഏർപ്പെടുത്തി. കാഞ്ഞങ്ങാട്ടുനിന്ന് മുന്നാട് പീപ്പിൾസ് കോളേജിലേക്കും തിരിച്ചും സ്വകാര്യ ബസ് ഏർപ്പെടുത്തി. കുണ്ടംകുഴിയിൽനിന്ന് രാജപുരം സെയ്‌ന്റ്‌ പയസ് കോളേജിലേക്ക് ചെറുവാഹനങ്ങളും ഏർപ്പാടാക്കി. പീപ്പിൾസ് കോളേജിനു മുന്നിൽ എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി ആൽബിൻ മാത്യു ഫ്ളാഗ് ഓഫ്‌ ചെയ്തു. കുണ്ടംകുഴിയിൽ മഹിളാ അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറി ഇ.പദ്മാവതി ഫ്ളാഗ്ഓഫ്‌ ചെയ്തു. ജില്ലാ ജോ. സെക്രട്ടറി ബിപിൻരാജ് പായം, ഏരിയാ സെക്രട്ടറി വിഷ്ണു ചേരിപ്പാടി, ഉണ്ണികൃഷ്ണൻ, അഖിൽ മാധവ്, അജീഷ്, സുജി ചേടികുണ്ട് എന്നിവർ നേതൃത്വം നൽകി. പരീക്ഷ നടക്കുന്ന തുടർദിവസങ്ങളിലും വാഹനസൗകര്യമുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.