അഗതിമന്ദിരങ്ങളിൽ സഹായമെത്തിക്കാൻ കെ.സി.വെ.എം. രംഗത്ത്.

Saturday, 26 Jun, 2021   PM JAFFAR

ആലക്കോട് : കോവിഡ് കാലത്ത് ഭക്ഷ്യവസ്തുക്കൾക്കും മരുന്നിനും ബുദ്ധിമുട്ടുന്ന അഗതിമന്ദിരങ്ങളിൽ സഹായമെത്തിക്കാൻ കെ.സി.വെ.എം. രംഗത്ത്. നൂറുരൂപ ചലഞ്ചിലൂടെ രണ്ടുലക്ഷത്തോളം രൂപ ആദ്യഘട്ടമായി സമാഹരിച്ചുനൽകി. അതിരൂപതയിലെ 16 ഫൊറോനകളിലും സഹായമെത്തിച്ചുനൽകി. കെ.സി. വൈ.എം. തലശ്ശേരി അതിരൂപത ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ, വിപിൻ മാറുകാട്ടുകുന്നേൽ, അമൽജോയി കൊന്നക്കൽ, എബിൻ കുമ്പുക്കൽ, നീന പറപ്പള്ളി, ടോണി ജോസഫ്,  സനീഷ് പാറയിൽ, ജിൻസ് മാമ്പുഴക്കൽ, ഐശ്വര്യ കുറുമുട്ടം, സിസ്റ്റർ പ്രീതി മരിയ, ചിഞ്ചു വട്ടപ്പാറ എന്നിവർ വിവിധ കേന്ദ്രങ്ങ ളിൽ നേതൃത്വം നൽകി.