സ്മാർട്ട് ട്രാഫിക് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു.

Wednesday, 30 Jun, 2021   HARITHA SONU

മട്ടന്നൂർ : ചാവശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്മാർട്ട് ട്രാഫിക് ക്ലാസ് റൂമിന്റെ ഉദ്ഘാടനം കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ആർ.ഇളങ്കോ നിർവഹിച്ചു. പോലീസ് വകുപ്പിന് കീഴിൽ സ്മാർട്ട് ട്രാഫിക് ക്ലാസ് റൂം ലഭിച്ച ജില്ലയിലെ രണ്ടാമത്തെ സ്കൂളാണിത്. പി.ടി.എ. പ്രസിഡൻറ്്‌ വി.അജയകുമാർ അധ്യക്ഷത വഹിച്ചു. നാർക്കോട്ടിക് സെൽ അസി. പോലീസ് കമ്മിഷണർ ജസ്റ്റിൻ അബ്രഹാം സന്ദേശം നൽകി. പ്രിൻസിപ്പൽ ടി.സി.റോസമ്മ, മട്ടന്നൂർ സി.ഐ. കെ.കെ.ബിജു, കൗൺസിലർ വി.ശശി, സ്റ്റുഡന്റ് പോലീസ് അസിസ്റ്റന്റ്‌ ജില്ലാ നോഡൽ ഓഫീസർ കെ.രാജേഷ്, സീനിയർ അസിസ്റ്റൻറ്്‌ ടി.തിലകൻ, സ്റ്റാഫ് സെക്രട്ടറി വി.വി.വിനോദ് കുമാർ, എസ്.പി.സി. കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ എ.ഫൈറോസ്, കെ.എം.സ്മിത തുടങ്ങിയവർ പങ്കെടുത്തു.

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി നടപ്പിലാക്കുന്ന 62 സ്കൂളുകൾക്ക് അനുവദിച്ച സ്പോർട്സ് കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും നടത്തി. ലോക പുസ്തകദിനാചരണ ഭാഗമായി എസ്.പി.സി.യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബുക്ക് കവർ ചലഞ്ചിൽ സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം നേടിയ കേഡറ്റായ പി.ശ്രീനന്ദയ്ക്ക് സർട്ടിഫിക്കറ്റ് നൽകി.