മട്ടന്നൂർ നഗരസഭാ ഞാറ്റുവേലച്ചന്ത തുടങ്ങി.

Monday, 28 Jun, 2021   HARITHA SONU

മട്ടന്നൂർ : കൃഷിവകുപ്പിന്റേയും മട്ടന്നൂർ നഗരസഭാ കൃഷിഭവൻ-ഇക്കോഷോപ്പ് എന്നിവയുടേയും നേതൃത്വത്തിൽ ഞാറ്റുവേലച്ചന്ത തുടങ്ങി. തലശ്ശേരിറോഡിൽ കെ.കെ.ശൈലജ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കൃഷിവകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികൾ സംബന്ധിച്ച് കർഷകരെ അറിയിക്കുന്നതിനും ഗുണമേൻമയുള്ള നടീൽവസ്തുക്കൾ കർഷകർക്ക് ലഭ്യമാക്കുന്നതിനുമാണ് ഞാറ്റുവേലച്ചന്ത തുടങ്ങിയത്. ഓണത്തിന് ഒരു മുറം പച്ചക്കറിപദ്ധതിയുടെ വിത്ത് വിതരണവും കെ.കെ.ശൈലജ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ അനിത വേണു അധ്യക്ഷതവഹിച്ചു. കണ്ണൂർ ആത്മ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ പി.വി.ശൈലജ പദ്ധതി വിശദീകരണം നടത്തി. വൈസ് ചെയർമാൻ പി.പുരുഷോത്തമൻ, സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ഷാഹിന സത്യൻ, പി.വി.ധനലക്ഷ്മി, എം.കെ.നജ്മ, പി.രാജിനി, കെ.വി.ജയചന്ദ്രൻ, സി.വി.ശശീന്ദ്രൻ, എസ്.ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.