പുരളിമലയിൽ 25 ഏക്കർ സ്ഥലത്ത് മഴക്കാല പച്ചക്കറി കൃഷിക്ക് തുടക്കമായി.

Tuesday, 29 Jun, 2021   HARITHA SONU

മാലൂർ : പുരളിമലയിൽ 25 ഏക്കർ സ്ഥലത്ത് മഴക്കാല പച്ചക്കറി കൃഷിക്ക് തുടക്കമായി. മാലൂർ പോലീസ് ഇൻസ്പെക്ടർ കെ.എസ്.ഷൈജു വിത്തിടൽ ചടങ്ങ് നടത്തി. പഞ്ചായത്തും കൃഷിവകുപ്പുമാണ് പച്ചക്കറിക്കൃഷിക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നത്. പാവൽ, വെള്ളരി, കയ്‌പക്ക, വെണ്ട, ചീര, കോവൽ, കക്കിരി, കുമ്പളങ്ങ തുടങ്ങിയ പച്ചക്കറികളാണ് നട്ടിരിക്കുന്നത്. ചടങ്ങിൽ മാലൂർ പഞ്ചായത്ത് പ്രസിഡന്റ് വി.ഹൈമാവതി അധ്യക്ഷതവഹിച്ചു. കൃഷി ഓഫീസർ കെ.എസ്.അശ്വിനി, പഞ്ചായത്തംഗം കെ.രാജേഷ്, പുരളിമല എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്റർ കൺവീനർ കോട്ടായി ജനാർദനൻ എന്നിവർ സംസാരിച്ചു.