കണ്ണൂർ : എ പി ജെ അബ്ദുൾ കലാം ലൈബ്രറി നേതൃത്വത്തിൽ ലോക പുസ്തക ദിനാചരണ പരിപാടി സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ താലുക്ക് സെക്രട്ടറി എം ബാലൻ ഉദ്ഘാടനം ചെയ്തു. ഔഷധ സസ്യങ്ങളും നാട്ടറിവുകളും എന്ന പുസ്തകത്തെ കുറിച്ചുള്ള ചർച്ചയും ഔഷധ ക്ലാസും പിവി ദാസൻ നയിച്ചു. പി കെ ബൈജു, ടിവി ത്രിവേണി എന്നിവർ സംസാരിച്ചു.