കോടയും വാറ്റുപകരണങ്ങളും പിടികൂടി.

Tuesday, 29 Jun, 2021  ANOOB NOCHIMA

ഉടുമ്പന്നൂർ : ഇടമറുക് കീഴർകുത്ത് റോഡിന് സമീപത്തെ തോട്ടിൽ നിന്ന് കോടയും വാറ്റുപകരണങ്ങളും പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂലമറ്റം എക്സൈസ് സംഘം തിങ്കളാഴ്ച നടത്തിയ തിരച്ചിലിലാണ് വാറ്റു പകരണങ്ങളും കോടയും കണ്ടെത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിനീഷ് സുകുമാരന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 200 ലിറ്റർ കൊള്ളുന്ന ബാരലിലും 35 ലിറ്റർ വീതം കൊള്ളുന്ന മൂന്ന് പ്ലാസ്റ്റിക് കന്നാസിലുമായി വാറ്റുവാൻ പാകപ്പെടുത്തിയ 290 ലിറ്റർ വാഷ് കണ്ടെടുത്തു. തിരച്ചിലിന് പ്രിവന്റീവ് ഓഫീസർമാരായ കുഞ്ഞുമുഹമ്മദ്, കെ.കെ.മജീദ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ആർ.അനുരാജ്, കെ.എസ്.വിഷ്ണു രാജ്, പി.ആർ.സതീഷ്, പി.എം.ഖാലിദ്, എം.വി.ഡെന്നി പ്രിവന്റീവ് ഓഫീസർ കെ.ആർ.ബിജു എന്നിവർ പങ്കെടുത്തു.