വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ ഉത്തരവിനെതിരെ കെ.എസ്.യു.

Wednesday, 30 Jun, 2021   PM JAFFAR

തൊടുപുഴ : 2020-21 അക്കാദമിക വർഷത്തെ പൊതുപരീക്ഷകളിൽ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ ഉത്തരവിനെതിരെ കെ.എസ്.യു. തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് പ്രവർത്തകർ കത്തിച്ചു. കെ.എസ്‌.യു. തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡൻറ് അസ്‌ലം ഓലിക്കൻ അധ്യക്ഷത വഹിച്ചു. കെ.എസ്‌.യു. ജില്ലാ സെക്രട്ടറി ജോസുകുട്ടി ജോസഫ് ഉദ്ഘാടനം ചെയ്തു. അജയ് പുത്തൻപുരയ്ക്കൻ, ലെനിൻ രാജേന്ദ്രൻ, ജെറാൾഡ് ജോർജ്, ഇമ്മാനുവൽ സോജൻ, ഫ്രാൻസിസ് മുളക്കൻ, ജിനു ജെയിംസ് തുടങ്ങിയവർ നേതൃത്വം നൽകി.