ക്ലീൻ കേരള കമ്പനിയുമായി ജില്ലയിലെ 28 തദ്ദേശഭരണസ്ഥാപനങ്ങൾ കരാറിലേയ്ക്ക്.

Sunday, 27 Jun, 2021   HARITHA SONU

തൊടുപുഴ : അജൈവ പാഴ്വസ്തുക്കൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സർക്കാർ സ്ഥാപനമായ ക്ലീൻ കേരള കമ്പനി(സി.കെ.സി.) യുമായി ജില്ലയിലെ 28 തദ്ദേശഭരണസ്ഥാപനങ്ങൾ കരാറിലേയ്ക്ക്. ഇതിന്റെ അടിസ്ഥാനത്തിൽ ഹരിതകർമ്മസേന വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള എല്ലാ അജൈവ പാഴ്‌വസ്തുക്കളും ക്ലീൻ കേരള കമ്പനി ഏറ്റെടുത്ത് ശാസ്ത്രീയമായി കൈകാര്യം ചെയ്യും. ഹരിതകേരളത്തിന്റെ സമഗ്ര മാലിന്യപരിപാലന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളും ക്ലീൻ കേരള കമ്പനിയുമായി കരാറിലേർപ്പെടണമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ വിളിച്ചുകൂട്ടിയ പ്രവർത്തനാവലോകന യോഗത്തിൽ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ പഞ്ചായത്തുകൾ ധാരണയുണ്ടാക്കിയത്.