കേരള കർഷക യൂണിയൻ ധർണ സംഘടിപ്പിച്ചു.

Wednesday, 30 Jun, 2021   PM JAFFAR

കുമളി : ഏലം കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള കർഷക യൂണിയൻ പുറ്റടി സ്‌പൈസസ് പാർക്കിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ മാത്യു സ്റ്റീഫൻ ധർണ ഉദ്ഘാടനം ചെയ്തു. ഏലക്കാവില 2500 രൂപ കർഷകന് ലഭിക്കാൻ നടപടി സ്വീകരിക്കുക, കയറ്റുമതിക്കുള്ള നിബന്ധനകൾ ലളിതമാക്കുക, ആഭ്യന്തര ഉപയോഗം വർധിപ്പിക്കാനും മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കാനും പദ്ധതി തയ്യാറാക്കുക, നിർത്തലാക്കിയ കാർഡമം ബോർഡ് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ധർണയിൽ ഉന്നയിക്കപ്പെട്ടത്. കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ അധ്യക്ഷനായി. കർഷക യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം ബിനു ജോൺ, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി മാത്യു മടിക്കാങ്കൽ, കർഷക യൂണിയൻ ജില്ലാ സെക്രട്ടറി ഷാജി കാരിമുട്ടം, മണ്ഡലം പ്രസിഡന്റ് മനോജ് ഇളപ്പുങ്കൽ എന്നിവർ സംസാരിച്ചു.