കൗൺസിൽ യോഗങ്ങൾ തുടർച്ചയായി മാറ്റിവെയ്ക്കുന്നതിന് എതിരേ കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.

Monday, 14 Jun, 2021  ANOOB NOCHIMA

കട്ടപ്പന : കൗൺസിൽ യോഗങ്ങൾ തുടർച്ചയായി മാറ്റിവെയ്ക്കുന്നതിന് എതിരേ കൗൺസിലർമാരുടെ നേതൃത്വത്തിൽ കട്ടപ്പന നഗരസഭ ഓഫീസിനു മുൻപിൽ പ്രതിഷേധിച്ചു. "ഭരണസ്തംഭനം അവസാനിപ്പിക്കുക - നമുക്കൊരുമിച്ച് കോവിഡിനെ നേരിടാം" എന്ന മുദ്രാവാക്യമുയർത്തിയായിരുന്നുസമരം. ഭരണകക്ഷിയിലെ ഗ്രൂപ്പുപോര്‌ കാരണം ഏഴുതവണയാണ് നഗരസഭയുടെ കൗൺസിൽ യോഗങ്ങൾ മാറ്റിവെച്ചത്. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തിരഞ്ഞെടുപ്പ് നടക്കാത്തതിനാൽ സാമ്പത്തിക ഇടപാടുകളിൽ നഗരസഭ പ്രതിസന്ധി നേരിടുകയാണ്. കട്ടപ്പന ടൗൺ ഹാളിൽ കോവിഡ് വാക്സിനേഷൻ സെൻറർ ആരംഭിക്കാൻ നിർദേശം ഉണ്ടായിട്ടും ഇതുവരെ നടപ്പായില്ല. കട്ടപ്പനയിൽ അടിയന്തരമായി കൗൺസിൽ യോഗം കൂടാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ തുടർ സമരം ഉണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു. ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല സമരം ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ തങ്കച്ചൻ പുരയിടം, രജിത രമേഷ്, നഗരസഭ ജനറൽ സെക്രട്ടറി മനോജ് പതാലിൽ, കെ.എസ്.അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.