കോവിഡ് ആവശ്യങ്ങൾക്കായി വാഹന സർവീസ് ആരംഭിച്ചു.

Tuesday, 18 May, 2021  ANOOB NOCHIMA

ചെറുതോണി : അഡ്വ.ഡീൻ കുര്യാക്കോസ് എം.പി. നേതൃത്വം കൊടുക്കുന്ന ഇടുക്കി ഡിസാസ്റ്റർ മാനേജ്‍മെന്റിന്റെ നേതൃത്വത്തിൽ ഇടുക്കി നിയോജക മണ്ഡലത്തിൽ കോവിഡ് ആവശ്യങ്ങൾക്കായി വാഹന സർവീസ് ആരംഭിച്ചു. അഞ്ച് വാഹനങ്ങൾ ആണ് വിവിധ പഞ്ചായത്തുകളിലായി സർവീസ് ആരംഭിച്ചത്. വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ഇടുക്കി മെഡിക്കൽ കോളേജ് അങ്കണത്തിൽ കളക്ടർ എച്ച്. ദിനേശൻ നിർവഹിച്ചു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.രവികുമാർ, ആർ.എം.ഒ. ഡോ.അരുൺ, ഡോ. ദീപേഷ്, എ.പി. ഉസ്മാൻ, റോയ് ജോസഫ്, ലിനീഷ് അഗസ്റ്റിൻ, ഷൈജോ ഇരുമല, എന്നിവർ പങ്കെടുത്തു.

വാഴത്തോപ്പ്, ഇടുക്കി മേഖലകളിൽ വാഹനം ആവശ്യമുള്ളവർ 9497266576 നമ്പറിലും, കൊന്നത്തടി, വാത്തിക്കുടി മേഖലയിൽ ഉള്ളവർ 9446931250, 9446216696 നമ്പറുകളിലും, കഞ്ഞിക്കുഴി മേഖലയിൽനിന്നും 9526730921 നമ്പറിലും, കാമാക്ഷി, കട്ടപ്പന, കാഞ്ചിയാർ മേഖലയിൽനിന്നു 9544780213, 9947493062 നമ്പറുകളിലും ബന്ധപ്പെടേണ്ടതാണ്.