പള്ളുരുത്തിയിൽ ആംബുലൻസ് സർവീസ് തുടങ്ങി.

Monday, 14 Jun, 2021  ANOOB NOCHIMA

പള്ളുരുത്തി : കോവിഡ് രോഗികളുടെ സൗകര്യത്തിനായി കെ. ബാബു എം.എൽ.എ.യുടെ നേതൃത്വത്തിൽ പള്ളുരുത്തിയിൽ ആംബുലൻസ് സർവീസ് തുടങ്ങി. പള്ളുരുത്തിയിൽ നടന്ന ചടങ്ങിൽ എം.എൽ.എ. ആംബുലൻസ് ഫ്ളാഗ് ഓഫ് ചെയ്തു. ബെയ്‌സിൽ മൈലന്തറ, സിറാജുദ്ദീൻ രാജ, ലൈലാ ദാസ്, എ.ജെ. ജെയിംസ്, ഇ.എ. ആമീൻ, കെ.എസ്. ഷൈൻ, ഷിജു ചിറ്റേപ്പള്ളി, ഡേവീസ് ലീസൻ, മധു വാർമയിൽ തുടങ്ങിയവർ പങ്കെടുത്തു. തൃപ്പൂണിത്തുറ, മരട് കേന്ദ്രീകരിച്ച് രണ്ട് ആംബുലൻസ് സർവീസ് നടക്കുന്നുണ്ടെന്നും മൂന്നാമത്തെ ഈ സർവീസ് തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിലെ ജനങ്ങൾക്ക് സൗജന്യമായി ഉപയോഗിക്കാമെന്നും എം.എൽ.എ. പറഞ്ഞു. ഫോൺ: 9656288276.