ചോറ്റാനിക്കര ഗ്രാമീണ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

Friday, 25 Jun, 2021  ANOOB NOCHIMA

ചോറ്റാനിക്കര : ചോറ്റാനിക്കര ഗ്രാമീണ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ നിർവഹിച്ചു. സംഘം വൈസ് പ്രസിഡൻറ്് ടി.വി. ശിവൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡൻറ്് എം.ആർ രാജേഷ്, വൈസ് പ്രസിഡൻറ്് പുഷ്പ പ്രദീപ്, സംഘം പ്രസിഡൻറ്് എ.കെ. ശിവദാസൻ, കണയന്നൂർ സഹകരണ ബാങ്ക് പ്രസിഡൻറ്് എം.ഡി. കുഞ്ചെറിയ, ജില്ലാ ജോയിൻറ്് രജിസ്ട്രാർ കെ. സജീവ് കർത്ത, താലൂക്ക് അസി. രജിസ്ട്രാർ കെ. ശ്രീരേഖ തുടങ്ങിയവർ സംസാരിച്ചു.