സൗജന്യ കോവിഷീൽഡ് വാക്സിനേഷൻ ക്യാമ്പുമായി : എം.ഇ.എസ്

Monday, 25 Oct, 2021  ANOOB NOCHIMA

എം.ഇ.എസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെയും,യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയുടെയും, എം.ഇ.എസ് ജില്ലാ അഡ്മിനിസ്ട്രേഷൻ്റേയും,ഫ്യൂച്ചറൈസ്സ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ താലുക്കുകളിൽ നടത്തിവരുന്ന സൗജന്യ  കോവിഷീൽഡ് വാക്സിനേഷൻ ക്യാമ്പ്  എം.ഇ.എസ് ആലുവ  താലൂക് കമ്മിറ്റിയുടെ കീഴിലുള്ള ആലുവ
എം.കെ.മക്കാർ പിള്ള കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് എടത്തലയിൽ സംഘടിപ്പിച്ചു.
                     വാക്സിനേഷൻ ക്യാമ്പ് ഉദ്ഘാടനം ബെന്നി ബഹനാൻ എം പി നിർവഹിച്ചു.എംഇഎസ് ജില്ലാ പ്രസിഡണ്ട് എം എം അഷ്റഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രീജ കുഞ്ഞുമോൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മെഡിക്കൽ രംഗത്തെ  വിദ്യാർഥികളെ എം.ഇ.എസ് എടത്തല യൂണിറ്റിൻ്റെ  നേതൃത്വത്തിൽ ആദരിച്ചു.കെ.എം.ലിയാഖത്ത് അലി ഖാൻ,കെ.എം ഷംസുദ്ദീൻ,വാർഡ് മെമ്പർ ഹസീന ഹംസ,പി.കെ.എ.ജബ്ബാർ, ബി.എച്ച്.മുഹമ്മദ് നിസാർ,കെ.എച്ച്.ഷംസുദ്ദീൻ പി.കെ.നിസാം,പി.കെ.അലി, സി.എം.അഷ്റഫ്, പി.എം.നവാസ്,മുഹമ്മദ് അൻസാഫ്, എന്നിവർ സംസാരിച്ചു.