എൻസിപി പ്രളയ ദുരിതാശ്വാസം നൽകി

Friday, 22 Oct, 2021  ANOOB NOCHIMA

കൊച്ചി : മഴക്കെടുതിയും പ്രളയവും ദുരന്തം വിതച്ച കോട്ടയം ഇടുക്കി ജില്ലകളിലെ അറുന്നൂറു വീടുകളിലേക്ക് 30 ലക്ഷം രൂപ വിലവരുന്ന സാധനങ്ങൾ എൻ സി പി സംസ്ഥാന കമ്മിറ്റി എത്തിച്ചു നൽകുന്നു. ഗൃഹോപകരണങ്ങളും ദുരിതാശ്വാസ സാമഗ്രികളും അടങ്ങുന്ന വാഹനങ്ങൾ  എറണാകുളത്തെ എൻ സി പി സംസ്ഥാന മേഖല ഓഫീസ്  പരിസരത്തു നിന്നും പുറപ്പെട്ടു.

             എൻ സി പി സംസ്ഥാന പ്രസിഡണ്ട് ശ്രീ. പി സി ചാക്കോ വാഹനങ്ങൾ  ഫ്ലാഗ് ഓഫ്  ചെയ്തു.  NCP സംസ്ഥാന സെക്രട്ടറി  KJ പോൾ, ഭാരവാഹികളായ തോപ്പിൽ ഹരി, ജോണി തോട്ടക്കര, റെജി ഇല്ലിക്കപ്പറമ്പിൽ, രാജു തെക്കൻ, ശിവരാജ് കോമ്പാറ, CF ജോയി, PR രാജീവ്,ശ്രുതി ഹാരിസ്, നീമ കണിയാംപറമ്പിൽ, കുര്യൻ എബ്രഹാം, NYC നേതാക്കളായ അഫ്സൽ കുഞ്ഞുമോൻ, സനൽ മൂലൻ കുടി, അനൂപ് നൊച്ചിമ, പ്രവീൺ ജോസ്, അബ്ദുൾ ജബ്ബാർ എന്നിവർ പങ്കെടുത്തു