അൽ മനാൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ 6- മത് സമൂഹ വിവാഹവും സഹോദര സമുദായത്തിലെ സഹോദരിമാർക്കുള്ള വിവാഹ ധനസഹായ വിതരണവും നടത്തി.

Saturday, 15 Jan, 2022  ANOOB NOCHIMA

ഇടപ്പള്ളി അൽ മനാൽ ട്രസ്റ്റിന്റെ 6-മത് സമൂഹ വിവാഹ ചടങ്ങ് കോവി ഡ് പ്രോട്ടോക്കോൾ പാലിച്ച് മുസല്ല അൽ നസർ ജുമാമസ്ജിദിൽ വച്ച് നടത്തി. ട്രസ്റ്റ് ചെയമാൻ ഡോക്ടർ ഇ.യു രാജ അദ്ധ്യക്ഷനായ ചടങ്ങിൽ ബഹുമാന്യ എം.പി. ഹൈബി ഈഡൻ ഔദ്യോഗിക ഉത്ഘാടനം നിർവഹിച്ചു. എം.എൽ എ മാരായ കെ.ബാബു, ടി ജെ വിനോദ്, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ: ബി.എ അബ്ദുൾ മുത്തലിബ്, സി.പി.എം ഏരിയ സെക്രട്ടറി ഉദയകുമാർ, വാർഡ് കൗൺസിലർ അംബികാ സുദർശൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇടപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തീബ് മുഹമ്മദ് ലത്തീഫ് ഫൈസി, സലീം അഹ്സനി എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം നിർവഹിച്ചു. ഇതര മതസ്ഥരായ സഹോദരിമാർക്കുള്ള വിവാഹ ധനസഹായവും, വിവാഹിതരായ യുവതികൾക്ക് വസ്ത്രങ്ങളുൾപ്പെടെയുള്ള സമ്മാനങ്ങളും നൽകി. ചെയർമാൻ അബ്ദുൽ ളാഹിർ ഹസ്സൻ വൈസ് ചെയർമാൻ മുഹമ്മദ് കമാൽ ളാഹിർ, സെക്രട്ടറി ബാദുഷ ബ്ലായീസ്, തുടങ്ങിയവർ നേതൃത്വം നൽകി. എ.എം പരീക്കുട്ടി നന്ദി പറഞ്ഞു. വർഷങ്ങളായി കേരളത്തിലെ ആതുര സേവന മേഖലയിൽ സഹായ ഹസ്തമായി പ്രവർത്തിക്കുന്ന സംഘടനയാണ് അൽ മനാൽ ട്രസ്റ്റ് . ജാതി മത ഭേദമന്യേ നിരവധി ആളുകൾക്ക് ട്രസ്റ്റ് വിവിധ സഹായങ്ങൾ നൽകിയിട്ടുണ്ട്