ശുചീകരണ വിഭാഗം തൊഴിലാളികളിൽ ചിലരെ ഉദ്യോഗസ്ഥൻ മർദിച്ചതിൽ പ്രതിഷേധിച്ച് സമരം നടത്തി.

Wednesday, 23 Jun, 2021   HARITHA SONU

മട്ടാഞ്ചേരി : കൊച്ചി നഗരസഭയിലെ ശുചീകരണ വിഭാഗം തൊഴിലാളികളിൽ ചിലരെ ഉദ്യോഗസ്ഥൻ മർദിച്ചതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ നഗരസഭയുടെ മട്ടാഞ്ചേരി മേഖലാ ഓഫീസിന് മുന്നിൽ സമരം നടത്തി. വാച്ച്മാൻമാരായി ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികളായ രണ്ടു തൊഴിലാളികൾക്കാണ് മർദനമേറ്റത്. നേരത്തെ ഈ പരാതി പരിഹരിച്ചെങ്കിലും വീണ്ടും െെകയേറ്റമുണ്ടായെന്നാണ് പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ യൂണിയനുകൾ ചേർന്നാണ് സമരം നടത്തിയത്. സമരം സക്കറിയ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. പി.ടി. ജോസഫ്, ടി.എ. റോക്കി, എൻ.വൈ. ഷിജു, ടി.ജി. ബെന്നി തുടങ്ങിയവർ നേതൃത്വം നൽകി.