മഹാത്മാവിലേക്ക്‌ മടങ്ങാം മതേതര ഇന്ത്യയെ സംരക്ഷിക്കാം എന്ന സന്ദേശവുമായി - NCP

Saturday, 02 Oct, 2021   P M JAFFAR

മഹാത്മാവിലേക്ക്‌ മടങ്ങാം മതേതര ഇന്ത്യയെ സംരക്ഷിക്കാം എന്ന സന്ദേശവുമായി ഗാന്ധി ജയന്തി ദിനത്തിൽ രാജ്യവ്യാപകമായി എൻ സി പി ഗാന്ധി സ്മൃതി യാത്ര സഘടിപ്പിച്ചു.

ആലുവ ഗവർമെൻറ് ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ഗാന്ധി സ്കയറിൽ സമാപിച്ചു. എൽഡിഎഫ്‌ നിയോജക മണ്ഡലം കൺവീനർ കെ എം കുഞ്ഞുമോൻ ഉൽഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് കെ ഏച്ച്‌ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു എൻ സി പി സംസ്ഥാന നിർവ്വാഹക സമിതി അംഗം കെ എം മുരളി പുത്തൻവേലി ജില്ലാ സെക്രട്ടറി ശിവരാജ് കൊമ്പാറ , ഹുസ്സൈൻ കുന്നുകര, ടി എ മുഹമ്മദാലി , അഡ്വ. എം എം അലിക്കുഞ്ഞി , പി കെ അബ്ദുൽ കരീം , അസീസ് എടയപുറം , അസി മങ്ങാട്ടുകര , ജോൺസൺ , മജീദ് കോശി , ജബ്ബാർ എന്നിവർ പ്രസംഗിച്ചു അനൂപ് നൊച്ചിമ സ്വാഗതവും , സോമശേഖരൻ നായർ നന്ദിയും പറഞ്ഞു