വിശപ്പുരഹിത അലമാരയുടെ 101-ാം ദിനാഘോഷം നടത്തി.

Tuesday, 29 Jun, 2021   PM JAFFAR

മാവേലിക്കര : ജീവകാരുണ്യസംഘടനകളുടെ കൂട്ടായ്മയായ അക്കോക്കിന്റെ നേതൃത്വത്തിൽ മാവേലിക്കരയിലാരംഭിച്ച വിശപ്പുരഹിത അലമാരയുടെ 101-ാം ദിനാഘോഷം നടത്തി. എം.എസ്. അരുൺകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വീട്ടിൽനിന്ന് തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷണപ്പൊതികൾ അലമാരയിൽ ​െവച്ചാണ് എം.എൽ.എ. മടങ്ങിയത്. അക്കോക്ക് പ്രസിഡന്റ് കെ. സുരേഷ്‌കുമാർ അധ്യക്ഷനായി. ജോയിന്റ് ആർ.ടി.ഒ. എം.ജി. മനോജ്, അക്കോക്ക് ഭാരവാഹികളായ രതീഷ് പെർഫെക്ട്, എസ്. ചിത്രാമ്മാൾ, അഭിലാഷ് ധർമരാജൻ, റെജി ഓലകെട്ടി, വിശാൽ, അബി ഹരിപ്പാട്, ഷമീർ, അബ്ബ മോഹൻ എന്നിവർ പങ്കെടുത്തു.