ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി തുടങ്ങി.

Wednesday, 30 Jun, 2021  ANOOB NOCHIMA

ചേർത്തല : അഗ്രികൾച്ചറൽ ക്രെഡിറ്റ് സഹകരണസംഘവും ചേർത്തല കൃഷിഭവനും ചേർന്ന് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി തുടങ്ങി. പച്ചക്കറിത്തൈകളുടെ വിതരണം നഗരസഭാ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി. ഷാജിമോഹൻ അധ്യക്ഷനായി. നഗരസഭാ വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, സെക്രട്ടറി ഇൻ ചാർജ് ജി. അജിത്ത്കുമാർ, ലിസി ടോമി, സ്മിതാ സന്തോഷ്, കെ.വി. ചന്ദ്രബാബു, എം.ഇ. കുഞ്ഞുമുഹമ്മദ്, എസ്. തങ്കച്ചൻ, കെ. രത്‌നവല്ലി എന്നിവർ പ്രസംഗിച്ചു.